YouthLatest NewsNewsMenWomenBeauty & StyleLife StyleHealth & Fitness

വയര്‍ കുറയ്ക്കാന്‍ ഇനി നെല്ലിക്കയും ഇഞ്ചിയും മാത്രം മതി

വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. നെല്ലിക്കയും ഇഞ്ചിയും

ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ ടെക്കികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് കുടവയറ് തന്നെയാണ്. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ച്‌ വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് ഇത് സാധാരണമാണ്.

ജോലി ചെയ്ത് ക്ഷീണം കാരണം കടുത്ത വ്യായാമങ്ങള്‍ ഒന്നും തന്നെ ചെയ്യാന്‍ അവര്‍ കൂട്ടാക്കുകയും ഇല്ല. എന്നാല്‍ വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. നെല്ലിക്കയും ഇഞ്ചിയും. നെല്ലിക്ക അരച്ച്‌ അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വളരെ നല്ലതാണ്.

Read Also : പിണറായി വിജയന്‍ ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്: രാഷ്ട്രീയ കൊലപാതകങ്ങളിൽ രൂക്ഷ വിമർശനവുമായി കെ.കെ രമ

അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞതും ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞതും ചേർത്ത് അരച്ച്‌ ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിവയ്ക്കുക. രാത്രിയില്‍ കലര്‍ത്തിവെച്ച്‌ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്താൽ ഫലം തിരിച്ചറിയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button