KeralaNattuvarthaLatest NewsNews

മുസ്ലീം ലീഗിലെ ആണാധിപത്യത്തെ വെല്ലുവിളിച്ച ഹരിത

വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്റെ നേതാക്കൾക്കെതിരെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹികൾ പരാതി നൽകിയത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റമാണ് പരാതിയെങ്കിലും ഉൾപ്പാർട്ടി പ്രശ്നങ്ങൾ തന്നെയാണു പരാതിക്കു പുറകിലുണ്ടായിരുന്നു . ഒടുവിൽ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചെന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചതോടെ, തിരഞ്ഞെടുപ്പിനു ശേഷം കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുന്ന ലീഗിലെ സ്ഥിതിഗതികൾ വഷളായി.

പ്രധാനമായും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എന്നിവർക്കെതിരെയാണ് 10 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ടു പരാതി നൽകിയത്. എംഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത ഭാരവാഹിയെ അഭിസാരികയെന്ന് അഭിസംബോധന ചെയ്തെന്നായിരുന്നു പ്രധാന പരാതി. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിക്കുകയും അപമാനിക്കുകയും ചെയ്തെന്നും പരാതിയിൽ പറഞ്ഞു.

ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായി. മാധ്യമങ്ങളിൽ വാർത്തയായി. സംസ്ഥാന മുസ്‍ലിം ലീഗ് നേതൃത്വം ഹരിത പ്രതിനിധികളെ മാറ്റിനിർത്തി എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി വിളിച്ച് ചേർത്തു. ഭാരവാഹികളും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്റിന്റെ പരാമർശം ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നു.

കേരളത്തിലെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾക്കൊന്നും ആൺ–പെൺ വേർതിരിവില്ലാതിരിക്കെ ലീഗിലെ വിദ്യാർഥി സംഘടനയ്ക്ക് പ്രത്യേക വനിതാ സംഘടന ആവശ്യമുണ്ടോ എന്ന ചോദ്യവും ഉയർന്നു. ഹരിതയുടെ ആവശ്യകത സംബന്ധിച്ചു മുതിർന്ന വനിതാ ലീഗ് നേതാക്കളും സംശയം പ്രകടിപ്പിച്ചു. ഹരിത ഭാരവാഹികൾ വനിതാ കമ്മിഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്നു ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. ഒത്തുതീർപ്പു ചർച്ചയിലും പ്രശ്നപരിഹാരമുണ്ടാകാതെ വന്നതോടെയാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാൻ ലീഗ് തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button