KollamLatest NewsKeralaNattuvarthaNews

മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ഒരു യു​വ​തിയടക്കം നാ​ലു​പേ​ര്‍ എക്‌സൈസ്​ പിടിയില്‍

ക്ലാ​പ്പ​ന സ്വ​ദേ​ശി​യാ​യ യു​വ​തി, മ​ല​പ്പു​റം പെ​രി​ന്ത​ല്‍മ​ണ്ണ ഉ​ച്ചാ​ര​ക്ക​ട​വ് ആ​ണി​ക്ക​ല്ലി​ങ്ങ​ല്‍ വീ​ട്ടി​ല്‍ എ.​കെ. ര​ജി​ത് (26), അ​ങ്ങാ​ടി​പ്പു​റം ത​റ​യി​ല്‍ വീ​ട്ടി​ല്‍ നി​ഷാ​ദ് (27), ചേ​രാ​റ്റു​കു​ഴി​യി​ല്‍ കു​ഴി​മാ​ട്ടി​ല്‍ ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ല്‍മാ​ന്‍ മു​ഹ​മ്മ​ദ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്

ക​രു​നാ​ഗ​പ്പ​ള്ളി: മാ​ര​ക മ​യ​ക്കു​മ​രു​ന്നായ എം.​ഡി.​എം.​എയുമായി യു​വ​തി ഉ​ള്‍പ്പെ​ടെ നാ​ലു​പേ​ര്‍ എ​ക്‌​സൈ​സ് പി​ടി​യി​ല്‍. ക്ലാ​പ്പ​ന സ്വ​ദേ​ശി​യാ​യ യു​വ​തി, മ​ല​പ്പു​റം പെ​രി​ന്ത​ല്‍മ​ണ്ണ ഉ​ച്ചാ​ര​ക്ക​ട​വ് ആ​ണി​ക്ക​ല്ലി​ങ്ങ​ല്‍ വീ​ട്ടി​ല്‍ എ.​കെ. ര​ജി​ത് (26), അ​ങ്ങാ​ടി​പ്പു​റം ത​റ​യി​ല്‍ വീ​ട്ടി​ല്‍ നി​ഷാ​ദ് (27), ചേ​രാ​റ്റു​കു​ഴി​യി​ല്‍ കു​ഴി​മാ​ട്ടി​ല്‍ ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ല്‍മാ​ന്‍ മു​ഹ​മ്മ​ദ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 410 ഗ്രാം എം.​ഡി.​എം.​എ(​മി​ഥ​ലി​ന്‍ ഡ​യോ​ക്‌​സി മെ​ത്താ​ഫി​റ്റ​മി​ന്‍)​യു​മാ​യാ​ണ് ഇ​വ​ര്‍ എക്സൈസ് പി​ടി​യി​ലാ​യ​ത്. സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ബീ​ച്ചി​ല്‍ ക​ണ്ട സം​ഘ​ത്തെ എ​ക്‌​സൈ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : കേരളത്തിന്റെ ക്രമസമാധാന നില തകർന്നു: പിണറായി സർക്കാരിന് പിരിച്ചുവിടാൻ അമിത് ഷാ തയ്യാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ പി.​എ​ല്‍. വി​ജി​ലാ​ലിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ പി.​വി. ഹ​രി​കൃ​ഷ്ണ​ന്‍, എ​സ്. കി​ഷോ​ര്‍, ര​ജി​ത് കെ. ​പി​ള്ള, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ജി. ​ട്രീ​സ, റാ​സ്​​മി​യ, സീ​നി​യ​ര്‍ എ​ക്‌​സൈ​സ്‌ ഡ്രൈ​വ​ര്‍ മ​നാ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ എ​ക്‌​സൈ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button