ജയ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒമ്പത് ദിവസം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഇരുപത് വർഷം കഠിന തടവിനാണ് പ്രതികളായ 13 പേരെ കോടതി ശിക്ഷിച്ചത്. മറ്റ് രണ്ട് പേർക്ക് നാല് വർഷത്തെ തടവിനും വിധിച്ചിട്ടുണ്ട്.
15 വയസുകാരിയെ വീട്ടിൽ നിന്നും തട്ടികൊണ്ടുപോയി വിൽപന നടത്തിയ സ്ത്രീക്കാണ് നാല് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. പെൺകുട്ടിയെ വിലകൊടുത്ത് വാങ്ങിയ സംഘത്തിലുള്ളവരാണ് മറ്റ് 13 പേർ. ഇവരാണ് പെൺകുട്ടിയെ ഒരാഴ്ചയിലധികം ക്രൂരമായി പീഡിപ്പിച്ചത്. രാജസ്ഥാനിലെ കോട്ട കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് ചൗധരിയാണ് പോക്‌സോ കേസിൽ ശിക്ഷ വിധിച്ചത്.
Read Also : താമസക്കാരില്ലാത്ത വീട്ടിൽ മോഷണ ശ്രമം : രണ്ടുപേർ പിടിയിൽ
സംഭവത്തിൽ കേസെടുത്ത് ഒമ്പത് മാസത്തിന് ശേഷമാണ് നിർണായകമായ ശിക്ഷാ വിധിയുണ്ടായത്. മാർച്ച് ആറിനായിരുന്നു ബുൾബുൾ എന്ന സ്ത്രീ തന്ത്രപരമായി പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി കെണിയിലാക്കിയത്. തുടർന്ന് പെൺകുട്ടിയെ ജൽവാറിലേക്ക് കൊണ്ടുപോയി വിൽപന നടത്തുകയായിരുന്നു.
Post Your Comments