ദോഹ: ട്രാഫിക് ഫൈനുകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ. 50 ശതമാനമാണ് ട്രാഫിക് ഫൈനുകൾക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ഡിസംബർ 18 ശനിയാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്. ദീർഘകാലമായി അടയ്ക്കാതെ കിടക്കുന്ന പിഴകൾ 50 ശതമാനം ഇളവോടെ ഇപ്പോൾ അടയ്ക്കാം. ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ട്രാഫിക് നിയമലംഘനങ്ങൾ തീർപ്പാക്കൽ പദ്ധതിയ്ക്ക് ഖത്തർ തുടക്കം കുറിച്ചത്.
അടുത്ത മൂന്ന് മാസത്തേക്ക് കൂടി പദ്ധതി പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് ഖത്തർ വ്യക്തമാക്കി. മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ട്രാഫിക് ലംഘനങ്ങളുടെ പിഴത്തുക അടയ്ക്കാം. ഇപ്പോഴത്തെ ആനുകൂല്യം ഉപയോഗപ്പെടുത്തി പിഴകൾ എത്രയും വേഗം അടച്ചുതീർക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. അടുത്ത വർഷം മുതൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് കടുത്ത നിയമ നടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ല : എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് വത്സൻ തില്ലങ്കേരി
Post Your Comments