വാഷിംഗ്ടണ്‍: മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരെ സ്ത്രീകളുടെ അടിവസ്ത്രം മുഖത്തിട്ട് പ്രതിഷേധിച്ച് യുവാവ്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. യുവാവ് മുഖത്ത് അടിവസ്ത്രം ധരിച്ചു വരികയായിരുന്നു. ഇതിനെ തുടർന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് ഫ്‌ളോറിഡ കേപ്‌കോറല്‍ സ്വദേശിയായ ആദം ജെന്നെ എന്ന യുവാവിനെ ജീവനക്കാര്‍ ഇറക്കിവിട്ടു.
Also Read:ഉക്രൈൻ അടക്കമുള്ള മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുത് : റഷ്യ
വാഷിംഗ്ടണിലേക്ക് പോവുകയായിരുന്ന യുവാവ് സ്ത്രീകളുടെ അടിവസ്ത്രമാണ് ധരിച്ചതെന്ന് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളോട് വിമാനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടത്. യുവാവ് കാരണം തിരക്കിയപ്പോള്‍ നിര്‍ദേശാനുസരണമുള്ള മാസ്‌ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിന്‍ ക്രൂവിന്റെ മറുപടി. തുടർന്ന് ഇയാൾ വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം, യുവാവ് അടിവസ്ത്രം മുഖത്ത് ധരിച്ചിരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ധാരാളം ആളുകളാണ് ഈ വീഡിയോ ഇതിനോടകം തന്നെ പങ്കുവച്ചിരിക്കുന്നത്.
Post Your Comments