Latest NewsInternational

ഉക്രൈൻ അടക്കമുള്ള മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുത് : റഷ്യ

മോസ്കോ: ഉക്രൈൻ അടക്കമുള്ള മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുതെന്ന് ആവശ്യപ്പെട്ട് റഷ്യ.റഷ്യയുടെ അതിർത്തിയിൽ, നാറ്റോ നടത്തുന്ന സൈനിക അഭ്യാസം നിർത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. സുരക്ഷാ നിയമങ്ങൾ അടങ്ങുന്ന ഒരു ധാരണാപത്രം പുറത്തിറക്കിയതാണ് റഷ്യ ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. ഈ ധാരണപത്രം, സഖ്യരാഷ്ട്രങ്ങൾക്കും റഷ്യ അയച്ചു കൊടുത്തു.

യു.എസിന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും, പരസ്പരം യുദ്ധം ചെയ്യാവുന്ന രീതിയിൽ മുഖാമുഖം വരുന്ന മേഖലകളിലെ സന്ദർശനങ്ങൾ നിരോധിക്കണമെന്നും റഷ്യ പറഞ്ഞു.

റഷ്യൻ അധിനിവേശം ഭയന്ന് ഉക്രൈനെ നാറ്റോ അംഗരാഷ്ട്രമാക്കാൻ ശ്രമിക്കരുതെന്നും റഷ്യ മുന്നറിയിപ്പു നൽകി. റഷ്യയും നാറ്റോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, അപകടകരമായ ഒരു മേഖലയിൽ ആണെന്ന് റഷ്യൻ ഉപ വിദേശകാര്യമന്ത്രി സെർജി റിയബക്കോവ് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button