ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം സൗദിയിലേക്ക് പോയ ഭര്‍ത്താവ് മെസേജിന് മറുപടി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഖനേജ ഫാത്തിമ എന്ന 24 കാരിയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദാണ് ഭര്‍ത്താവ്.ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം.
read also: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന് വെട്ടേറ്റു
കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമയും ഹമീദും വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം സൗദിയിലേക്ക് മടങ്ങിയ ഹമീദ് പിന്നീട് ഫാത്തിമയെ ബന്ധപ്പെട്ടിരുന്നില്ല. ഫാത്തിമ നിരന്തരം മെസേജ് അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
Post Your Comments