Latest NewsIndia

‘ആശ്രിത നിയമനം അവകാശമല്ല’ : നൽകുന്നത് കുടുംബത്തെ കരകയറ്റാനെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ആശ്രിത നിയമനം അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. വരുമാനം നേടിയിരുന്ന വ്യക്തിയുടെ മരണത്താലുണ്ടാവുന്ന പ്രതിസന്ധിയിൽ നിന്നും കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് ആശ്രിത നിയമനം നൽകുന്നതെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആശ്രിതനിയമനം വേണമെന്നാവശ്യപ്പെട്ട് വ്യോമസേനയിൽ സർവീസിലിരിക്കെ അർബുദം ബാധിച്ച് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ നൽകിയിരുന്ന ഹർജി, കോടതി തള്ളിയിരുന്നു. ആശ്രിത നിയമനത്തിന് ആവശ്യമായ മെറിറ്റ് പോയിന്റ് ഇല്ലാത്ത സാഹചര്യത്തിലാണ് കോടതി അപേക്ഷ റദ്ദാക്കിയത്.

ഭർത്താവ് മരിച്ചതിന് ശേഷം പരാതിക്കാരിക്ക് 22.91 ലക്ഷം രൂപയും പ്രതിമാസം 8,265 രൂപ പെൻഷൻ നൽകുകയും ചെയ്തിരുന്നു. പിന്നീട് പെൻഷൻ പകുതിയായി കുറഞ്ഞ സാഹചര്യത്തിലാണ് മെറിറ്റ് പോയിന്റ് 16 കണക്കാക്കി ആശ്രിത നിയമനം നൽകണമെന്ന് പരാതിക്കാരി ആവശ്യപ്പെടുന്നത്. ജീവനക്കാരന്റെ സേവനത്തിനുള്ളതാണ് പെൻഷനെന്നും ആശ്രിത നിയമനം നൽകണമോ എന്നു തീരുമാനിക്കാൻ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം പരിശോധിക്കുന്ന അധികൃതരുടെ നടപടിയിൽ തെറ്റില്ലെന്നും അക്കാര്യം അധികൃതരാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button