ThiruvananthapuramNattuvarthaLatest NewsKeralaNews

കൈക്കൂലി: എം.എ. ഹാരിസിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം: കൈക്കൂലിക്കേസിൽ അറസ്​റ്റിലായ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ്​ കോടതി തള്ളി. റിമാൻഡിലുള്ള ഇയാൾക്കെതിരെയും രണ്ടാം പ്രതി മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻജിനീയർ ജോസ്​ മോനെതിരെയും വരവിൽ കവിഞ്ഞ സമ്പാദനം സംബന്ധിച്ച്​ അന്വേഷണം നടത്താനും വിജിലൻസ്​ തീരുമാനിച്ചു.

Also read : രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം: അഭ്യർത്ഥനയുമായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

അറസ്​റ്റിലായതിനു പിന്നാലെ ഹാരിസിനെ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സസ്​പെൻഡ് ചെയ്തിരുന്നു. ജോസ്​ മോൻ ഒളിവിലാണ്​. ഹാരിസി​ന്റെ ആലുവയിലെ വീട്ടിലും ജോസ്​ മോന്റെ കൊല്ലം ഏഴുകോണിലെ വീട്ടിലും വിജിലൻസ്​ ​റെയ്​ഡ്​ നടത്തി അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button