NattuvarthaLatest NewsKeralaNews

കെ റെയിലില്‍ പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂര്‍: വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന് മുരളീധരന്‍ പറഞ്ഞു.

Also Read : പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്?: എതിർപ്പുമായി സീതാറാം യെച്ചൂരി

ഒരു വശത്ത് പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. തരൂരിനോട് വിശദീകരണം ചോദിക്കാതെ അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. നിലപാട് തിരുത്തിയില്ലെങ്കില്‍ തുടര്‍ന്ന് എന്ത് ചെയ്യുമെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നു മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button