ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ച ‘ഥാർ’ ലേലത്തിൽ സ്വന്തമാക്കിയത് പ്രവാസി ബിസിനസ്സുകാരൻ. 15.10 ലക്ഷം രൂപയ്ക്ക് പൊതു ലേലത്തിൽ ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരൻ അമൽ മുഹമ്മദ് അലിയാണ് വാഹനം സ്വന്തമാക്കിയത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടന്നത്.
ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തൊള്ളൂ. വാഹനം സ്വന്തമാകുന്നതിന് ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തിൽ അടയ്ക്കണം. മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കാണിക്കയായി നൽകിയതാണ് ലിമിറ്റഡ് എഡിഷൻ ‘ഥാർ’.
Post Your Comments