Latest NewsNewsIndia

വിവാഹക്കാര്യത്തില്‍ തര്‍ക്കം : കോടാലി കൊണ്ട് മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ്

ചെന്നൈ: വിവാഹ വിഷയം സംബന്ധിച്ച് അച്ഛനും മകനും തമ്മിലുള്ള സംസാരം തര്‍ക്കത്തില്‍ കലാശിച്ചു. പിന്നാലെ കോപാകുലനായ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. 30കാരനായ ശിവമണിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിലാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 65കാരനായ പിതാവ് കേശവന്‍ നിലവില്‍ ഒളിവിലാണ്.

Read Also : പ്രണയപ്പകയില്‍ എരിഞ്ഞടങ്ങിയ കൃഷ്ണപ്രിയയ്ക്ക് കണ്ണീരോടെ നാട് വിടചൊല്ലി

ശിവമണി വിദേശത്താണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുടുംബത്തിനയച്ച പണം സംബന്ധിച്ച് വീട്ടില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. വിദേശത്തെ ജോലി നിര്‍ത്തി പോന്ന ശിവമണി കഴിഞ്ഞ കുറച്ച് നാളുകളായി തമിഴ്നാട്ടില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് വിവാഹക്കാര്യവുമായി ശിവമണി വീട്ടുകാരെ സമീപിച്ചത്. ചര്‍ച്ച തര്‍ക്കമായതിന് പിന്നാലെ പിതാവ് കേശവന്‍ മകനെ കോടാലിയെടുത്ത് വെട്ടുകയായിരുന്നു.

ശിവമണിയെ ഉടന്‍ തന്നെ അയല്‍വാസികള്‍ ചേര്‍ന്ന് ഉളുന്ദൂര്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവ സമയത്ത് ഇരുവരും മദ്യപിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ കേശവനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button