KollamKeralaNattuvarthaLatest NewsNews

വീ​ട്​ നി​ർ​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത് പണം വാങ്ങി മുങ്ങി : കോണ്‍ട്രാക്ടർ അറസ്റ്റിൽ

കാ​ര്യ​റ എ.​പി. ഹൗ​സി​ല്‍ ഷ​റ​ഫു​ദ്ദീ​നാ​ണ് (44) പൊലീസ് പി​ടി​യി​ലാ​യ​ത്

കു​ന്നി​ക്കോ​ട്: വീ​ട്​ നി​ർ​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ശേ​ഷം പ​ണം വാ​ങ്ങി മുങ്ങിയ കോ​ണ്‍ട്രാ​ക്ടൽ പൊലീസ് പിടിയിൽ. കാ​ര്യ​റ എ.​പി. ഹൗ​സി​ല്‍ ഷ​റ​ഫു​ദ്ദീ​നാ​ണ് (44) പൊലീസ് പി​ടി​യി​ലാ​യ​ത്.

പ​ത്ത​നാ​പു​രം, ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​യി നി​ര​വ​ധി പേ​രാ​ണ് ഇയാളുടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ശേ​ഷം വ​ലി​യ തു​ക മു​ന്‍കൂ​ര്‍ വാ​ങ്ങി ക​ട​ന്നു​ക​ള​യു​ന്ന​താ​ണ് ഇ​യാ​ളു​ടെ പതിവ്.

Read Also : മുഖ്യൻ ആ​ര്‍എ​സ്എ​സി​ന് ക​ലാ​പം ഉ​ണ്ടാ​ക്കാ​നു​ള്ള വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ക്കി കേ​ര​ള​ത്തെ മാറ്റു​ന്നു: സോഷ്യൽ ഫോറം

കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നിരവധി കേ​സു​ക​ളുണ്ടെ​ന്ന് പ​ത്ത​നാ​പു​രം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ​സ്. ജ​യ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button