
കുന്നിക്കോട്: വീട് നിർമാണ കരാര്‍ ഏറ്റെടുത്ത ശേഷം പണം വാങ്ങി മുങ്ങിയ കോണ്ട്രാക്ടൽ പൊലീസ് പിടിയിൽ. കാര്യറ എ.പി. ഹൗസില്‍ ഷറഫുദ്ദീനാണ് (44) പൊലീസ് പിടിയിലായത്.
പത്തനാപുരം, ഏനാദിമംഗലം, കലഞ്ഞൂര്‍ മേഖലകളിലായി നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. കരാര്‍ ഏറ്റെടുത്ത ശേഷം വലിയ തുക മുന്‍കൂര്‍ വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ പതിവ്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പത്തനാപുരം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എസ്. ജയകൃഷ്ണന് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments