Latest NewsKeralaNews

‘ഇവരെ പുരോഗമനവാദികളെന്ന് എങ്ങനെ വിളിക്കും’: വിവാഹപ്രായം 21 ആക്കുന്നതിലെ സിപിഎം നിലപാട് പരിതാപകരമെന്ന് അബ്‌ദുള‌ളക്കുട്ടി

കൊച്ചി : പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്നും 21 ആക്കാനുള‌ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരായ സിപിഎം, സിപിഐ നിലപാടുകളെ പരിഹസിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്‌ദുള‌ളക്കുട്ടി. വിഷയത്തിൽ മുസ്ലിം ലീഗിന്റെ എതിർപ്പ് സ്വാഭാവികമാണ്.അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, വിഷയത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാട് പരിതാപകരമായിപ്പോയെന്നും ഇവരെ പുരോഗമന വാദികളെന്ന് എങ്ങനെ വിളിക്കുമെന്നും അബ്‌ദുള‌ളക്കുട്ടി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :   ഒമിക്രോൺ അതിവേഗത്തിൽ വ്യാപിക്കുന്നു: ഭീതിയിൽ ലോക രാജ്യങ്ങൾ

കുറിപ്പിന്റെ പൂർണരൂപം:

വിവാഹ പ്രായം 21 വയസ്സാക്കുന്നതിനെതിരെ നാട്ടിലാകെ വലിയ കോലഹമാണ്.. ഇവരിൽ പലരും കാര്യത്തിന്റെ സദുദ്ധേശം മനസ്സിലാക്കിയിട്ടില്ല ഈ നിയമത്തിന്ആധുനികകാലം മുന്നോട്ട് വെക്കുന്ന അടിസ്ഥാനമായിട്ടുള്ള ഘടകങ്ങൾ 4. എണ്ണമാണ്
1. ലിംഗ സമത്വം
2. പെൺകുട്ടികളുടെ വിദ്യാഭ്യാസ – ജോലി സാധ്യതകൾ
(സ്വന്തം കാലിൽ നിന്നതിന്ശേഷം വിവാഹം)
3. മാതൃ – ശിശു മരണം കുറക്കും
4 ജനസംഖ്യാ നിയന്ത്രണം

Read Also  :    കെ റെയിൽ പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും, കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ല: അലോക് വര്‍മ്മ

തന്നെയാണ് നിയത്തിന്റെ മർമ്മം ഈ നിയമത്തിനെതിരെ മുസ്ലിം ലീഗ് , # #IUML വിമർശനങ്ങൾ സ്വാഭാവികമാണ് പക്ഷെ അവരെ ബോധ്യപ്പെടുത്താനാവും എന്നാണ് പ്രതീക്ഷ പക്ഷെ #CPM , #CPI നിലപാടുകൾ വളരെ പരിതാപകരമായിപ്പോയി ഇവരെ പുരോഗമനവാദികൾ എന്ന് എങ്ങിനെ വിളിക്കാനാവും. കാലിനടിയിലെ മണ്ണ്പ ണ്ട് ബംഗാളിൽ നിലനിർത്താൻ നുഴഞ്ഞ് കയറിവന്ന ബംഗ്ലാദേശികളെ അനുകൂലിച്ചു. ഇവിടെ ജിഹാദികളുടെ പിന്തുണക്ക് വേണ്ടിയാവാം ഈ നാണം കെട്ട വേഷം കെട്ടൽ. ഹേ നേതാക്കളെ നിങ്ങള് ഒരു കാര്യം ചെയ്യ് സ്വന്തം വീട്ടിൽ ചെന്ന് പെൺമക്കളോട് , മരുമക്കളോട് ,
അല്ലെങ്കിൽ പേരകുട്ടികളായ പെൺ മക്കളോട് ചോദിക്ക് അവര് ഒറക്കെ പറയും, ഞങ്ങള് മോദിജിയുടെ നിയമത്തിന് അനുകൂലമാണ് കാലത്തിന്റെ മാറ്റം മനസ്സിലാക്കാത്ത രാഷ്ട്രീയ നേതൃത്വമാണ് നമ്മുടെ
ഇന്നത്തെ പ്രശ്നം’

shortlink

Related Articles

Post Your Comments

Related Articles


Back to top button