Latest NewsInternational

വടക്കൻ ഇറാഖിൽ വെള്ളപ്പൊക്കം : 12 പേർ മരിച്ചു, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ

സുലൈമാനിയ: വടക്കൻ ഇറാഖിലുണ്ടായ വെള്ളപ്പൊക്കത്തിൽ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇർബിൽ നഗരത്തിലെ ചില ഒറ്റപ്പെട്ട പ്രദേശത്തു നിന്നും മൂന്നു പേരെ കാണാതായി. രക്ഷാപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികാരികൾ അറിയിച്ചു.

ശൈത്യകാലത്ത് ഇറാഖിൽ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും പതിവാണ്. അവയിലധികവും നടക്കുക വടക്കൻ മേഖലയിലായിരിക്കും. 2018ൽ, ഇറാഖിൽ നടന്ന വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിച്ചിരുന്നു. ആയിരത്തോളം പേർക്ക് വീടുകളും നഷ്ടമായിട്ടുണ്ട്.

ഇറാഖിൽ സദ്ദാം ഹുസൈയിന്റെ ഭരണകാലത്ത് 2003 ൽ യു.എസുമായി ആഭ്യന്തരയുദ്ധം നടന്നിരുന്നു. ആ യുദ്ധത്തിൽ ഇറാഖിൽ ഒട്ടനവധി നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്നും ഇറാഖിനെ മിക്ക ഭാഗവും യുദ്ധത്തിൽ തകർന്ന അതേ അവസ്ഥയിലാണ്. ജനങ്ങൾ നിസ്സഹായരായി നിൽക്കുന്ന ഈ സാഹചര്യത്തിലാണ് ഇറാഖിൽ വെള്ളപ്പൊക്കങ്ങൾ രൂക്ഷമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button