NattuvarthaKeralaNews

കെ റെയിലിനെതിരെ യുഡിഎഫ് പ്രതിഷേധം 18ന്

തിരുവനന്തപുരം : കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ-റെയില്‍പദ്ധതി (സില്‍വര്‍ലൈന്‍) ക്കെതിരായ യുഡിഎഫിന്റെ ജനകീയ മാര്‍ച്ചും ധര്‍ണയും ഡിസംബര്‍ 18ന് നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : പെണ്‍കുട്ടികളുടെ വളര്‍ച്ച പ്രധാന ഘടകം, അതിനാല്‍ വിവാഹപ്രായം 16 ആക്കണം : മന്ത്രി ഹഫീസുള്‍ ഹസ്സന്‍

സില്‍വര്‍ ലൈനിന്റെ അന്തിമ സാധ്യത റിപ്പോര്‍ട്ടും പദ്ധതി രേഖയും കെട്ടിചമച്ചതാണെന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കു വേണ്ടി പ്രഥാമിക സാധ്യതാ പഠനം നടത്തിയ ഇന്ത്യന്‍ റെയില്‍വെയുടെ ചീഫ് എഞ്ചിനിയര്‍ ആയിരുന്ന അലോക് വര്‍മ്മയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button