കൊയിലാണ്ടി: കടൽവെള്ളത്തിനു പച്ച നിറം ദൃശ്യമായതിനു പിന്നാലെ കടൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യങ്ങള്‍, കടലാമ, കടലിലെ പാറക്കെട്ടുകളിലും മറ്റും താമസിക്കുന്ന ഉടുമ്പുകള്‍ എന്നിവ ചത്തു പൊങ്ങിയവയിൽ ഉള്‍പ്പെടുന്നു. വ്യാഴാഴ്ചയാണ് സംഭവം.
ബുധനാഴ്ചയാണ് മേഖലയിൽ കടൽവെള്ളത്തിനു കടുംപച്ചനിറം കാണപ്പെട്ടത്. കുഴമ്പുരൂപത്തിലുള്ള വെള്ളമാണ് ഈ ഭാഗത്തുള്ളത്. ആദ്യമായാണ് മേഖലയിൽ ഇത്തരമൊരു സംഭവം.
Read Also : ഡ്രോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതോടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസവ്യവസ്ഥ താളംതെറ്റുന്നതാണ് കടല്‍ പച്ചനിറത്തിലേക്ക് വഴിമാറാന്‍ കാരണമെന്ന് കുസാറ്റ് മറൈന്‍ ബയോളജി വിഭാഗം മേധാവി ഡോ. ബിജോയ് നന്ദൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ മറ്റു ചില ഭാഗങ്ങളിൽ ഈ പ്രതിഭാസം നേരത്തെയുണ്ടായിരുന്നു. നേരത്തെ കാസര്‍ഗോഡ് തീരത്തും കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം സമാനമായ പ്രതിഭാസം കാണപ്പെട്ടിരുന്നു.
Post Your Comments