NattuvarthaLatest NewsKeralaNewsIndia

വിലക്കയറ്റം വിനയായതോടെ സ്‌കൂളിലെ ഉച്ചഭക്ഷണത്തിലും ഉറപ്പില്ല: സർക്കാർ ഇടപെടൽ വിഫലം

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായതോടെ സ്കൂള്‍ ഉച്ചഭക്ഷണവിതരണം പ്രധാനാധ്യാപകര്‍ക്ക് വലിയ ബാധ്യതയാകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല സ്കൂളുകളും നിലവിൽ കടക്കെണിയിലാണെന്നും, വില കൂടുന്നതിനു അനുസരിച്ച് ഉച്ചഭക്ഷണവും കുറയ്ക്കേണ്ട അവസ്ഥയിലേക്കാണ് സ്കൂളുകൾ നീങ്ങുന്നതെന്നും റിപോർട്ടിൽ പറയുന്നു.

Also Read:കിം ജോങ്ങിന്റെ കിരാതവാഴ്ച : പിന്നിട്ടത് ഒരു ദശാബ്ദം

സ്കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതുവരെ മുട്ടയും പാലും ആഴ്ചയിലൊരുദിവസം നല്‍കിയാല്‍ മതിയെന്ന തീരുമാനം ചെറിയ ആശ്വാസം പകരുന്നുണ്ടെങ്കിലും വിലക്കയറ്റം പൊറുതിമുട്ടിക്കുകയാണെന്ന് അധികൃതർ പറയുന്നു. ദിനം പ്രതി സംസ്ഥാനത്ത് വില വർധിക്കുകയാണ്. എന്നാൽ ഇതിന്റെ ലാഭം കർഷകർക്ക് ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം.

അതേസമയം, വിലക്കയറ്റത്തിനെതിരെയുള്ള സർക്കാരിന്റെ നടപടികൾ ഒന്നും ഫലം കണ്ടില്ല. ഇപ്പോഴും മാർക്കറ്റിൽ പലതിനും വില അധികമാണ്. ഇറക്കുമതി കൂട്ടിയിട്ടും വിലക്കയറ്റം കുറയാത്തത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button