കൊച്ചി: പൊലീസുകാരനെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത മാവോയിസ്റ്റ് ആക്രമണ കേസിലെ എട്ടാം പ്രതി ബാബു എന്ന ഇബ്രാഹിമിന് (67) ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വയനാട്ടിലെ വെള്ളമുണ്ടയില്‍ ആണ് സംഭവം നടന്നത്.
ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇബ്രാഹിം നല്കിയ ജാമ്യാപേക്ഷ നേരത്തെ എറണാകുളം എൻഐഎ കോടതി തള്ളിയിരുന്നു.
മുഖ്യ ജാമ്യ വ്യവസ്ഥ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവുമാണ്. ഡിസംബര്‍ 24 മുതല്‍ എല്ലാ വെള്ളിയാഴ്ചയും എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികള്‍ക്ക് തിരിച്ചറിയാനായി ഹാജരാകാന്‍ നിര്‍ദേശിച്ചാല്‍ പാലിക്കണം തുടങ്ങിയവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍.
Post Your Comments