ErnakulamNattuvarthaLatest NewsKeralaNews

പൊലീ​​​സു​​​കാ​​​ര​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തിയ കേസ്: പ്രതിക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം

ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്

കൊ​​​ച്ചി: പൊ​​​ലീ​​​സു​​​കാ​​​ര​​​നെ വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ബൈ​​​ക്ക് ക​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്ത മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ കേ​​​സി​​​ലെ എ​​​ട്ടാം പ്ര​​​തി ബാ​​​ബു എ​​​ന്ന ഇ​​​ബ്രാ​​​ഹി​​​മി​​​ന് (67) ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി. വ​​​യ​​​നാ​​​ട്ടി​​​ലെ വെ​​​ള്ള​​​മു​​​ണ്ട​​​യി​​​ല്‍ ആണ് സംഭവം നടന്നത്.

ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്. ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ബ്രാ​​​ഹിം ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ നേ​​​ര​​​ത്തെ എ​​​റ​​​ണാ​​​കു​​​ളം എ​​​ൻ​​​ഐ​​എ കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

Read Also : ഓക്​സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ ആരും മരിച്ചിട്ടില്ല: പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണമായും തള്ളി ​യോഗി​ സര്‍ക്കാര്‍

മു​​​ഖ്യ ജാ​​​മ്യ വ്യ​​​വ​​​സ്ഥ 50,000 രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യ തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ട് ആ​​​ള്‍ ജാ​​​മ്യ​​​വു​​​മാ​​​ണ്. ഡി​​​സം​​​ബ​​​ര്‍ 24 മു​​​ത​​​ല്‍ എ​​​ല്ലാ വെ​​​ള്ളി​​​യാ​​​ഴ്ച​​​യും എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ പൊ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല വി​​​ട്ടു പോ​​​ക​​​രു​​​ത്. സാ​​​ക്ഷി​​​ക​​​ള്‍​ക്ക് തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി ഹാ​​​ജ​​​രാ​​​കാ​​​ന്‍ നി​​​ര്‍​ദേ​​ശി​​​ച്ചാ​​​ല്‍ പാ​​​ലി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​റ്റു ജാ​​​മ്യ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button