ഹൈദരാബാദ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച് തെലങ്കാന വഖഫ് ബോര്‍ഡ്. ആണും പെണ്ണും പ്രായപൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹിതരാകണമെന്നാണ് ഇസ്ലാം പറയുന്നതെന്നും അതുകൊണ്ടു തന്നെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാന്‍ അനുവദിക്കില്ലെന്നുമാണ് തെലങ്കാന വഖഫ് ബോര്‍ഡിന്റെ നിലപാട്. തെലങ്കാനയിലെ ഖാസിമാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിലപാടെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സലീം പറഞ്ഞു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കണമെന്ന് ഇസ്ലാമില്‍ പറയുന്നുണ്ടെന്നും അതുകൊണ്ടാണ് തങ്ങള്‍ 18 വയസ് പിന്തുടരുന്നതെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു. ഇക്കാരണത്താല്‍ വിവാഹ പ്രായം ഉയര്‍ത്തുന്നത് അസാദ്ധ്യമാണെന്നും മുഹമ്മദ് സലീം പറഞ്ഞു.
‘പ്രായം ഉയര്‍ത്തുന്നത് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കും. പത്താം ക്ലാസില്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകും, അപ്പോഴാണ് വിവാഹപ്രായം 21 വയസാക്കണമെന്ന് പറയുന്നത്’ സലീം ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ ഖാസിമാരും അവരുടെ വഖഫ് ബോര്‍ഡ് അംഗങ്ങളുമായി ചേര്‍ന്ന് അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇതിനെതിരെ നിവേദനം നല്‍കണമെന്നും മുഹമ്മദ് സലീം ആഹ്വാനം ചെയ്തു. ബില്ല് തടയാന്‍ മുഖ്യമന്ത്രിമാര്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം നടത്തി. തെലങ്കാന മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച നിവേദനം ഉടന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments