നന്മണ്ട: പോക്സോ കേസിൽ അധ്യാപകൻ റിമാൻഡിൽ. ചെറുവണ്ണൂർ ആവള മലയിൽ ജമാലുദ്ദീനാണ് (52) കോഴിക്കോട് പോക്സോ കോടതിയിൽ കീഴടങ്ങിയത്.
വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് മൂന്നു ദിവസം മുമ്പ് ബാലുശ്ശേരി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. ഇയാൾ ഇതിനുമുമ്പ് പേരാമ്പ്ര സബ് ജില്ലയിൽ ജോലി ചെയ്തപ്പോൾ പോക്സോ കേസിൽ പ്രതിയായിരുന്നു.
Read Also : എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടെ മരണം: ആത്മഹത്യാക്കുറിപ്പില്‍ ഒന്ന് വ്യാജമെന്ന് സഹോദരന്
ഈ കേസും ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വ്യാപകമായ പരാതി ഉയർന്നതിനിടയിലാണ് അധ്യാപകന്റെ കീഴടങ്ങൽ. കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
Post Your Comments