NattuvarthaLatest NewsKeralaIndiaNews

സംസ്ഥാനത്തെ കാലവസ്ഥാ പ്രവചനങ്ങളിൽ പോരായ്മ: യൂറോപ്യന്‍ ഏജന്‍സികളുടെ സഹായം തേടിയേ തീരൂ: കെ രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവസ്ഥാ പ്രവചനങ്ങളിൽ പോരായ്മയെന്ന് മന്ത്രി കെ രാജൻ. കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി യൂറോപ്യന്‍ ഏജന്‍സികളുടെ സഹായം തേടുമെന്നും, എട്ടു വിദേശ ഏജന്‍സികളുടെ പ്രവചനത്തിന്റെ കൃത്യത പഠിച്ച വിദഗ്ധ സമിതി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Also Read:ശ്രീകൃഷ്ണ ജന്മഭൂമിയിൽ നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിലെ നമാസ് പ്രാർത്ഥന വിലക്കണമെന്നു കോടതിയിൽ ഹർജി

‘കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അടക്കം കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ പരാതി ഉന്നയിച്ചിരുന്നു. പിഴയ്ക്കുന്ന പ്രവചനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറ്റു വഴികള്‍ ആലോചിക്കുന്നത്. കേരളത്തില്‍ അപകടകരമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ പ്രവചനത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം തേടി’, റവന്യൂ മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിലെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ ഒട്ടേറെ പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകൃതി ദുരന്തങ്ങളുടെ തോത് വർധിപ്പിക്കുമെന്നും കണ്ടെത്തലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button