Latest NewsKeralaNews

ജിന്നയുടെ തീവ്ര വര്‍ഗീയതയുടെ പാതയാണ് കേരളത്തില്‍ മുസ്ലീം ലീഗ് സ്വീകരിക്കുന്നത്: വിപത്തിന്റെ വഴിയാണെന്ന് കോടിയേരി

മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ നടപടികള്‍ രാഷ്ട്രീയ മുല്യ ശോഷണത്തിന് ഉദാഹരണമാണ്.

തിരുവനന്തപുരം: മുഹമ്മദലി ജിന്നയുടെ മുസ്ലീം ലീഗ് ഉയര്‍ത്തിയ തീവ്ര വര്‍ഗീയതയുടെ പാതയാണ് കേരളത്തില്‍ ഇപ്പോള്‍ മുസ്ലീം ലീഗ് സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി സ്വീകരിക്കുന്നത് വിപത്തിന്റെ വഴിയാണെന്നും കോടിയേരി പറഞ്ഞു. മുസ്ലീം ലീഗില്‍ ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ആവേശിച്ചിരിക്കുകയാണെന്നും മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണമാണ് കേരളത്തിലുള്ളത് എന്നതിനാലാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തതെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

‘ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യമായിരുന്നു ജിന്നയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയത്. ബംഗാളില്‍ സായുധരായ മുസ്ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ 1946ല്‍ ലീഗ് പ്രതിനിധിയായ ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അമര്‍ച്ച ചെയ്യാന്‍ ഇടപെട്ടില്ല. ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചതായിരുന്നു അതിന്റെ ഫലം. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ അരങ്ങേറുന്നതിനാണ് മുസ്ലിംലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതില്‍ പച്ചയായി വര്‍ഗീയത വിളമ്പുകയും ചെയ്തു’- കോടിയേരി കുറ്റപ്പെടുത്തി.

Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നി‍ർദ്ദേശം

‘വഖഫ് ബോര്‍ഡിന്റെ നിയന്ത്രണവും നേതൃത്വവും നീണ്ടകാലം കയ്യാളിയത് മുസ്ലിംലീഗിന് ആയിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് മുസ്ലിംലീഗിന്റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിംലീഗ് നേതാക്കള്‍ മാറി’- കോടിയേരി വ്യക്തമാക്കി.

‘മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ നടപടികള്‍ രാഷ്ട്രീയ മുല്യ ശോഷണത്തിന് ഉദാഹരണമാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു നേതാവും ലീഗിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. അത് സംസ്ഥാന കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്‌കാരിക ച്യുതിയുടെയും തെളിവാണ്. ഇതോ വിഷയത്തിന്റെ തന്നെ മറുപുറമാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിനു മുന്നില്‍ മൗനംപാലിക്കുന്ന മുസ്ലിംലീഗിന്റെ ഗതികേട്’- കോടിയേരി ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button