
ഡൽഹി: മോദിക്ക് ദൈവമുൾപ്പടെ ഒന്നിനെയും ഭയമില്ല എന്നാൽ അദ്ദേഹം തെരഞ്ഞെടുപ്പിനെ ഭയക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. പാർട്ടി സഹപ്രവർത്തകർ ഉൾപ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്നും ബിജെപി സർക്കാർ വിനാശകരമാണെന്നും ചിദംബരം പറഞ്ഞു.
കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നും ആസാമിലെ കോൺഗ്രസ് പ്രവർത്തകർക്കായുള്ള ത്രിദിന പരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
വിവാഹപ്രായം 21 ആക്കുന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ഫാത്തിമ തഹ്ലിയ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പിൽ തോൽക്കുമോ എന്ന ഭയമാണെന്നും അദ്ദേഹം എന്തിനെയെങ്കിലും ഭയപ്പെടുന്നു എന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ചിദംബരം വ്യക്തമാക്കി. ഒരു സാഹചര്യത്തിലും തെരഞ്ഞെടുപ്പിൽ തോൽക്കാൻ മോദി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക പോംവഴി എന്നും ചിദംബരം പറഞ്ഞു.
Post Your Comments