ThrissurKeralaNattuvarthaLatest NewsNews

ആനപ്പല്ല് വിൽക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ

കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി തോ​മ​സ് പീ​റ്റ​ർ (54), വ​ട​ക്ക​ഞ്ചേ​രി പാ​ല​ക്കു​ഴി ജെ​യ്‌​മോ​ൻ (48) എ​ന്നി​വ​രെ​യാ​ണ് വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ​ത്

വ​ട​ക്ക​ഞ്ചേ​രി: സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ ച​രി​ഞ്ഞ ആ​ന​യു​ടെ പ​ല്ലു​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി തോ​മ​സ് പീ​റ്റ​ർ (54), വ​ട​ക്ക​ഞ്ചേ​രി പാ​ല​ക്കു​ഴി ജെ​യ്‌​മോ​ൻ (48) എ​ന്നി​വ​രെ​യാ​ണ് വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ​ത്.

പീ​ച്ചി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള പാ​ല​ക്കു​ഴി ഭാ​ഗ​ത്തെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ലാ​ണ് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ആന ച​രി​ഞ്ഞത്. ഈ ആ​ന​യു​ടെ പ​ല്ലു​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്.

Read Also : ‘കടുവ ഇറങ്ങിയെന്ന് അറിയിച്ചിട്ടും ഒരുത്തനുംവന്നില്ല, ഞങ്ങളാണ് ഇറങ്ങിയത്’: നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

ആ​ന​യു​ടെ ജ​ഡ​ത്തി​ൽ ​നി​ന്ന് ന​ഷ്​​ട​പ്പെ​ട്ട കൊ​മ്പു​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ശക്ത​മാ​ക്കി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button