Latest NewsInternational

ടിബറ്റിൽ ചൈനയുടെ ആണവ പരീക്ഷണം : ജൈവായുധവും രാസായുധവും പരീക്ഷിച്ചെന്ന് റിപ്പോർട്ട്

ബീജിംഗ്: ടിബറ്റിലെ സൈനിക മേഖലയിൽ ചൈനയിൽ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തുന്ന സൈനിക അഭ്യാസത്തിൽ, ആണവവേധ ആയുധങ്ങൾ പരീക്ഷിച്ചെന്ന് റിപ്പോർട്ട്.

കഴിഞ്ഞ മാസമാണ് പരീക്ഷണം നടന്നിരിക്കുന്നത്. കമാൻഡോകൾ, അസ്സാൾട്ട് ഗ്രൂപ്പുകൾ, തുടങ്ങി നിരവധി വിഭാഗക്കാർ അടങ്ങിയ ജോയിന്റ് മിലിറ്ററി ബ്രിഗേഡ് നടത്തിയ സൈനിക അഭ്യാസം തികച്ചും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചായിരുന്നു. ചൈനയുടെ അഞ്ച് കമാൻഡുകളിൽ ഏറ്റവും വലിയ കമാൻഡായ വെസ്റ്റേൺ തിയേറ്റർ കമാൻഡാണ് ഡ്രിൽ നടത്തിയത്.

ആണവവേധ ആയുധങ്ങളെ കൂടാതെ, രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിച്ചുള്ള യുദ്ധമുറകളും സൈന്യം നടത്തിയതായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button