കോഴിക്കോട് : പെണ്ണുകാണല്‍ ചടങ്ങിനായി കോഴിക്കോട് എത്തിയ യുവാവ് റസ്റ്റ് ഹൗസും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബാലുശ്ശേരിയിലാണ് സംഭവം.
കൊല്ലം കടക്കല്‍ പുലിപ്പാറ അര്‍ജുനാണ് (23) ഇന്ന് പുലര്‍ച്ചെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ആക്രമണ പരമ്പര നടത്തിയത്. ബുധനാഴ്ചയാണ് അര്‍ജുന്‍ സഹോദരനും സുഹൃത്തിനുമൊപ്പം ബാലുശ്ശേരിയില്‍ പെണ്ണു കാണാനെത്തിയത്. രാത്രി ഇവര്‍ റസ്റ്റ് ഹൗസില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. റസ്റ്റ് ഹൗസില്‍ വച്ച് മദ്യപിച്ച പ്രതി ആദ്യം സഹോദരനുമായി തര്‍ക്കത്തിലായി. തര്‍ക്കം രൂക്ഷമായപ്പോള്‍ കാര്യം അന്വേഷിച്ച റസ്റ്റ് ഹൗസ് ജീവനക്കാരനെ കയ്യേറ്റം ചെയ്യാനായി അര്‍ജുന്റെ ശ്രമം. ഇതോടെ റസ്റ്റ് ഹൗസില്‍ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Also : ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നിർദ്ദേശം
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. റസ്റ്റ് ഹൗസില്‍ അതിക്രമം നടത്തിയതിനു പുലര്‍ച്ചെ 1.15ന് കേസ് എടുത്തു. കേസ് റജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെ സ്റ്റേഷനില്‍ വച്ച് അക്രമാസക്തനായ പ്രതി പൊലീസ് ഉദ്യോഗസ്ഥരെ അടിക്കുകയും വലിയ തോതില്‍ നാശം വരുത്തുകയും ചെയ്തു. ജനല്‍ ചില്ലും കംപ്യൂട്ടറും തകര്‍ത്ത പ്രതി ഫയലുകള്‍ വാരിവലിച്ചിട്ടു. സ്റ്റേഷനില്‍ നടത്തിയ അക്രമ സംഭവങ്ങളുടെ പേരിലും പൊലീസ് പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
Post Your Comments