മുംബൈ: ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ല എന്ന കോഹ്‌ലിയുടെ വാദം തള്ളി ബിസിസിഐ. കോഹ്‌ലിയുമായി സെപ്റ്റംബറില്‍ തങ്ങള്‍ ഇക്കാര്യം സംസാരിക്കുകയും ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
‘വിരാട് കോഹ്‌ലി അങ്ങനെ പറയരുത്, ഞങ്ങള്‍ അദ്ദേഹത്തെ കുടുക്കില്‍ നിര്‍ത്തിയിട്ടില്ല. വിരാടുമായി സെപ്റ്റംബറില്‍ ഞങ്ങള്‍ സംസാരിക്കുകയും ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. ടി20 ക്യാപ്ന്‍സി അദ്ദേഹം സ്വയം ഒഴിഞ്ഞ ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് ബുദ്ധിമുട്ടായിരുന്നു’.
‘ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീം സെലക്ഷന്‍ യോഗത്തിന്റെ രാവിലെ തന്നെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ വിരാടിനെ വിളിക്കുകയും ഏകദിന ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു’ ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.
Read Also:- ഫിഫ അറബ് കപ്പ്: കലാശപ്പോരാട്ടത്തിൽ അൽജീരിയ ടുണീഷ്യയെ നേരിടും
ഇന്ത്യന്‍ ടീമിന്റെ ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് ആവശ്യപ്പെട്ടില്ലെന്നാണ് കോഹ്ലി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ടി20 നായകസ്ഥാനം ഒഴിയുന്ന തീരുമാനം സ്വയം എടുത്തതാണെന്നും ഈ തീരുമാനം അറിയിച്ചപ്പോള്‍ ഒഴിയരുതെന്ന് ആരും പറഞ്ഞില്ലെന്നും കോഹ്ലി പറഞ്ഞു.
Post Your Comments