ഏറണാകുളം: ആരും തേടിയെത്താത്ത അനാഥ മൃതശരീരങ്ങൾ വിറ്റ് ഏറണാകുളം ജനറൽ ആശുപത്രി നേടിയത് 62,40,000 രൂപ. 2017 ഓഗസ്റ്റ് ഒന്ന് മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ തുക നേടിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ഒരു മൃതദേഹത്തിന് സർക്കാർ കണക്കു പ്രകാരം 40,000 രൂപ വില.
മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വിറ്റാണ് ഇത്ര വലിയ തുക ആശുപത്രി നേടിയത്. ഇക്കാലയളവിൽ ആശുപത്രിയിൽ ലഭിച്ച 267 അനാഥ മൃതശരീരങ്ങളിൽ 156 എണ്ണവും മെഡിക്കൽ കോളജ് ആശുപത്രികൾക്ക് കൈമാറുകയായിരുന്നു. 154 മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾ വാങ്ങിയപ്പോൾ രണ്ടെണ്ണം സർക്കാർ മെഡിക്കൽ കോളജുകൾക്ക് കൈമാറി.
ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് ഒളിവില്‍
മൃതശരീരങ്ങൾ വിറ്റ് നേടിയ തുക മോർച്ചറിയുടെ ഫൊറൻസിക് പ്രവർത്തനങ്ങൾക്കായി എന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. അനാഥ മൃതദേഹങ്ങൾ വിറ്റ വകയിൽ ലഭിച്ച തുകയിൽ ഇനിയും 57,43,002 രൂപ നീക്കിയിരുപ്പുണ്ടെന്നും ചട്ടങ്ങൾ പാലിച്ചാണ് മൃതദേഹങ്ങൾ കൈമാറിയിരിക്കുന്നതെന്നും അധികൃതർ വിശദീകരണം നൽകുന്നു.
Post Your Comments