Latest NewsNewsInternational

സ്ത്രീകള്‍ പശുക്കളാകുന്ന സിയോള്‍ മില്‍ക്കിന്റെ പുതിയ പരസ്യം വന്‍ വിവാദത്തില്‍

സിയോള്‍: സ്ത്രീകള്‍ പശുക്കളാകുന്ന സിയോള്‍ മില്‍ക്കിന്റെ പുതിയ പരസ്യം വന്‍ വിവാദത്തില്‍. ദക്ഷിണ കൊറിയയിലാണ് സംഭവം. ദക്ഷിണ കൊറിയയിലെ ഏറ്റവും മികച്ചതായി കരുതപ്പെടുന്ന ഡയറി ബ്രാന്‍ഡുകളിലൊന്നായ സിയോള്‍ മില്‍ക്കിന്റെ പുതിയ പരസ്യമാണ് ലോകം മുഴുവനും പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. കടുത്ത വിമര്‍ശനമുയര്‍ന്നതോടെ കമ്പനി പരസ്യം പിന്‍വലിക്കുകയും ചെയ്തു.

Read Also : ഒരു പാന്റ് വിഷയം ഉയര്‍ത്തിപ്പിടിച്ച്, മതമെന്നും രാഷ്ട്രീയം എന്നുമൊക്കെ ചായം പൂശി എവിടേക്കാണി പോക്ക്! ഡോ. അനുജ ജോസഫ്

പാലിന്റെ പരസ്യത്തില്‍ സ്ത്രീകളെ ചിത്രീകരിച്ചതിനെതിരെയാണ് രാജ്യത്തെമ്പാടും വിമര്‍ശനമുയര്‍ന്നത്. സ്ത്രീകള്‍ പശുവായി മാറുന്നതായി പരസ്യത്തില്‍ ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണം. ലിംഗവിവേചനം ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ സിയോള്‍ മില്‍ക്ക് ബ്രാന്‍ഡ് അധികൃതര്‍ യൂട്യൂബില്‍ നിന്ന് പരസ്യം പിന്‍വലിക്കുകയും സ്ത്രീകളോട് ക്ഷമചോദിക്കുകയും ചെയ്തു.

യൂട്യൂബില്‍ നിന്ന് പരസ്യം പിന്‍വലിച്ചെങ്കിലും വീഡിയോ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. വനപ്രദേശത്തിലൂടെ ഒരാള്‍ ക്യാമറയുമായി നടക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിനിടെ ഒരു കൂട്ടം സ്ത്രീകള്‍ യോഗ ചെയ്യുന്നതും അരുവികളില്‍ നിന്ന് വെള്ളം കുടിക്കുന്നതുമെല്ലാം യുവാവ് കാണുന്നു. ഇത് ക്യാമറയില്‍ പകര്‍ത്താന്‍ അയാള്‍ ശ്രമിക്കുന്നു. ഇതിനിടെ നിലത്ത് കിടക്കുന്ന ഒരു കമ്പില്‍ തട്ടി ഇയാള്‍ വീഴാന്‍ പോകുന്നു. ഈ ശബ്ദം കേട്ട ഭാഗത്തേക്ക് സ്ത്രീകള്‍ തിരിഞ്ഞുനോക്കുന്നു. ഇതുകണ്ട യുവാവ് ഞെട്ടുന്നു . സ്ത്രീകളെല്ലാം പശുക്കളായി മാറി. താന്‍ ഇത്രയും നേരം കണ്ടുകൊണ്ടിരുന്നത് സ്ത്രീകള്‍ അല്ലായിരുന്നുവെന്നും പശുക്കള്‍ ആയിരുന്നുവെന്നും ക്യാമറമാന്‍ തിരിച്ചറിയുന്നു. ഇവിടെ പരസ്യം അവസാനിക്കുന്നു.

പരസ്യവാചകം പരസ്യത്തിന് ഒടുവിലാണ് എത്തുന്നത്. ‘ശുദ്ധമായ ജലം, ജൈവാഹാരം, 100 ശതമാനം സംശുദ്ധമായ സിയോള്‍ പാല്‍’ . ചിയോങ്യാങ്ങിലെ അതിമനോഹരമായ പ്രകൃതിയില്‍ നിന്നും ജൈവമായ പാല്‍..’ എന്നാണ് പരസ്യവാചകം. നവംബര്‍ 29നാണ് പരസ്യം റിലീസ് ചെയ്തത്. പരസ്യ സംപ്രേഷണം മൂലം ബുദ്ധിമുട്ട് നേരിട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് ഒടുവില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button