ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി സമൂഹമാധ്യമത്തിൽ വലിയ ചർച്ചയാകുകയാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന എന്തെല്ലാം വിഷയങ്ങള്‍ ഈ സമൂഹത്തില്‍ നടക്കുന്നു. അവിടെയൊക്കെ മൗനം ധരിച്ചു, കേവലം ഒരു പാന്റ് വിഷയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മതമെന്നും രാഷ്ട്രീയം എന്നുമൊക്കെ ചായം പൂശി എവിടേക്കാണി പോക്കെന്നു അധ്യാപികയും എഴുത്തുകാരിയുമായ ഡോ. അനുജ ജോസഫ്. ഏതായാലും ചായം പൂശുന്നവരുടെ ഉദ്ദേശ്യം പെണ്‍കുട്ടികളുടെ സംരക്ഷണമോ,സുരക്ഷിതത്വമോ ഒന്നുമല്ല. ആണും പെണ്ണും ഒരേ വേഷത്തില്‍ ആകാന്‍ പാടില്ല,അത്രയുള്ളുവെന്നും അനുജ ജോസഫ് കുറിച്ചു.
ഡോ. അനുജ ജോസഫിന്റെ കുറിപ്പ്
പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിച്ചാല്‍ എന്താണ് മാഷേ ഇത്രയ്ക്കും വിഷമം. കോഴിക്കോട് ബാലുശ്ശേരിയിലെ പിള്ളേര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ പിന്നെന്തിനാണ് ഈ രോദനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നൊക്കെയുള്ള മുറവിളി പലരും ഈ വിഷയത്തില്‍ ഉയര്‍ത്തുന്നത് ഇതു വരെയും അങ്ങൊട് മനസിലായിട്ടില്ല. പാവാട വേണോ പാന്റ് വേണോന്നെക്കെയുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണെന്നിരിക്കെ(ആ അഭിപ്രായം ബാലുശ്ശേരി സ്‌കൂളിലെ അധികൃതര്‍ ഓരോ വിദ്യാര്‍ത്ഥിയോടും ആരായുകയും തുടര്‍ന്നു new യൂണിഫോം നടപ്പില്‍ വരുത്തുകയും ചെയ്തുവെന്നാണ് കുട്ടികളും മേലധികാരിയും ), പാവാട ധരിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയാണെന്നും, പാന്റ് ഇട്ടാല്‍ ആണ്‍കുട്ടിയാണെന്നുമുള്ള വ്യത്യസ്ഥത നിലനിര്‍ത്താന്‍ കഴിയുള്ളു എന്നു മുറവിളിക്കുന്നവര്‍ക്കു കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്നും ഇതു വരെയും ബസ് കിട്ടിയിട്ടില്ല എന്നു വേണം കരുതാന്‍.
ഇതാദ്യമല്ല പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും യൂണിഫോം ആയി ഉപയോഗിക്കുന്നത്, കേരളത്തില്‍ അങ്ങിങ്ങോളമുള്ള എല്ലാ എഞ്ചിനീറിങ് തൊട്ടു മാനേജ്‌മെന്റ് പ്രൊഫഷണല്‍ course കള്‍ക്ക് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും യൂണിഫോമില്‍ വ്യത്യാസമില്ല. പാന്റ് ആയാലും പാവാട ആയാലും ധരിക്കുന്നവര്‍ comfortable ആയിരിക്കണം എന്നു മാത്രം. ഒന്നു കാറ്റടിച്ചാല്‍ ഉയര്‍ന്നു പറക്കുന്ന പാവാടയെക്കാളും എന്തു കൊണ്ടും പെണ്‍കുട്ടികള്‍ക്ക് comfortable പാന്റ് ആണെന്നതില്‍ ഒരു സംശയുമില്ല.ഇതിലെങ്ങനെയാണ് പെണ്‍കുട്ടികള്‍ അപമാനിതരാകുന്നത്? യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന എന്തെല്ലാം വിഷയങ്ങള്‍ ഈ സമൂഹത്തില്‍ നടക്കുന്നു. അവിടെയൊക്കെ മൗനം ധരിച്ചു, കേവലം ഒരു പാന്റ് വിഷയം ഉയര്‍ത്തിപ്പിടിച്ചു,മതമെന്നും രാഷ്ട്രീയം എന്നുമൊക്കെ ചായം പൂശി എവിടേക്കാണി പോക്ക്! ഏതായാലും ചായം പൂശുന്നവരുടെ ഉദ്ദേശ്യം പെണ്‍കുട്ടികളുടെ സംരക്ഷണമോ,സുരക്ഷിതത്വമോ ഒന്നുമല്ല.
ആണും പെണ്ണും ഒരേ വേഷത്തില്‍ ആകാന്‍ പാടില്ല,അത്രയുള്ളു. ഒരു അധ്യാപിക എന്ന നിലയില്‍ എനിക്കു ഉറപ്പു പറയാന്‍ കഴിയും ബാലുശ്ശേരി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് ആ യൂണിഫോം നല്‍കുന്ന പ്രതീക്ഷ വേറെ ലെവലാണ്, അതിനു ചുക്കാന്‍ പിടിച്ച പ്രഥമ അധ്യാപിക ഉള്‍പ്പെടെ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു, മാറ്റം വരണം നമ്മുടെ ചിന്തകളില്‍, പഴഞ്ചന്‍ നിലപാടുകളോട് ബൈ പറയാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കട്ടെ.അതിനു വിലങ്ങുതടിയാകാതിരിക്കാന്‍ നമുക്കൊരോരുത്തര്‍ക്കും കഴിയട്ടെ.
Post Your Comments