സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പാവാട മാറ്റി പാന്റ്സ് ഇട്ടാൽ ഉണ്ടാവുന്നതല്ല ലിംഗ സമത്വമെന്നും വിവാഹ പ്രായത്തിന്റെ കാര്യത്തിൽ ഉണ്ടായിരുന്ന അനീതി നീക്കം ചെയ്തതാണ് ലിംഗ സമത്വമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ ചരിത്ര തീരുമാനത്തെ കൈയ്യടിക്കാൻ ആളുകൾ കുറവാണ്, പ്രത്യേകിച്ച് മലയാളികൾ എന്ന വിമർശനം ഉയരുന്നുണ്ട്.
ബിജെപിക്ക് ഗുണം കിട്ടുമെന്നുള്ളതിനാൽ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ് പലരുമെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിക്കുന്നു. വിവാഹപ്രായത്തിൽ സമത്വം കൊണ്ടുവന്നത് കണ്ടില്ലെന്ന് നടിക്കുകയും പകരം പാന്റ്സ് വിപ്ലവത്തെ പുകഴ്ത്തുകയുമാണ് പുരോഗമന ചിന്താഗതിക്കാരും ബുദ്ധിജീവികളും. ഇതിനെതിരെയാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
Also Read:സര്‍ക്കാര്‍ ആശുപത്രിയിലെ പകല്‍ക്കൊള്ള, വെറും അഞ്ച് മണിക്കൂറിന് 20000 രൂപ
‘പാവാട മാറ്റി പാന്റ്സ് ഇട്ടാൽ ഉണ്ടാവുന്നതല്ല ലിംഗ സമത്വം. വിവാഹ പ്രായത്തിന്റെ കാര്യത്തിൽ ഉണ്ടായിരുന്ന അനീതി നീക്കം ചെയ്തതാണ് ലിംഗ സമത്വം. പ്രകടനപരതയിലല്ല കാര്യം. ആത്യന്തികമായി മാറ്റം ഉണ്ടാക്കുന്ന തീരുമാനങ്ങളാണ് ചരിത്ര നിർമ്മിതി. പക്ഷേ അതിന് കയ്യടിക്കാൻ ആൾക്കാർ കുറവാണ്. കാരണം അറിയാൻ ഈ പട്ടികയിലെ അവസാന രാജ്യത്തെ വിവാഹ പ്രായ വിവരങ്ങൾ നോക്കിയാൽ മാത്രം മതി. ഈമാൻ ഉള്ള ഭരണം വന്നാൽ പിന്നെ ഏത് കിളുന്ന് പ്രായത്തിലുമുള്ള കുട്ടികളെയും കിളവന്മാർക്ക് സ്വന്തമാക്കാം. ഒന്നല്ല നാലോ അഞ്ചോ വീതം. അന്നുവരെയെ ഈ സ്ത്രീ സമത്വമൊക്കെ ഉള്ളൂ. അതിന് തടസം സൃഷ്ടിക്കുകയാണ് ഫാസിസ്റ്റ് മോദി. നമുക്ക് സ്ത്രീ സമത്വത്തേക്കാൾ വലുത് മോദിയുടെ രാജിയാണ്. ബിജെപിക്ക് ഗുണം കിട്ടുമെന്നുള്ളത് കൊണ്ട് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതാണല്ലോ നമ്മുടെ രീതി. അതിനാൽ നമുക്ക് പാന്റ്‌സ് വിപ്ലവത്തെ പുകഴ്ത്താം. മറ്റേത് കണ്ടില്ലെന്ന് നടിക്കാം. അങ്ങനെ ഇപ്പൊ മോദി കയ്യടി നേടേണ്ട’, സന്ദീപ് വാചസ്പതി കുറിച്ചു.
Post Your Comments