
വെള്ളിയാമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇളംദേശം പാറമട ഭാഗത്ത് താമസിക്കുന്ന മാട്ടേ ലാനിക്കൽ ഷാജിയെയാണ് (48) പൊലീസ് പിടികൂടിയത്.
കാഞ്ഞാർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊടുപുഴ ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. പോക്സോനിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
Read Also : പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : യുവാവ് പിടിയിൽ
കാഞ്ഞാർ എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments