പാലക്കാട് : പാലക്കാട് മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്
എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് പരിശോധന നടത്തി. കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം വ്യക്തമായതോടെയാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. നെന്‍മാറ, ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍ , പുതുനഗരം, അത്തിക്കോട് മേഖലകളിലെ ഓഫീസുകളിലാണ് പോലീസ് പരിശോധന നടക്കുന്നത്. സഞ്ജിത് കൊലപാതകത്തില്‍ ഇതുവരെ മൂന്ന് പ്രതികളെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളു. കേസില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read Also : നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ: പദ്ധതി ഉടൻ നടപ്പാക്കാൻ ഒരുങ്ങി യുഐഡിഎഐ
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷഫീഖിന്റെ ഓഫീസ്, പെരുമ്പടപ്പ് പിഎഫ്‌ഐ പ്രസിഡന്റ് അബ്ദുള്‍ റസാഖിന്റെ മലപ്പുറത്തെ വീട്, അഷ്‌റഫ് എംകെയുടെ എറണാകളുത്തെ വീട്, അഷ്‌റഫ് ഖാദറിന്റെ മൂന്നാറിലെ മാങ്കുളത്തെ വില്ല, ഓഫീസ് എന്നിവടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. നേതാക്കളുടെ വീട്ടില്‍ നിന്നും വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.
Post Your Comments