ThiruvananthapuramKeralaNattuvarthaLatest NewsNews

കോഴിക്കോടും കോട്ടയത്തും പുതിയ മാളുകള്‍ സ്ഥാപിക്കും: എംഎ യൂസഫലി

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് എംഎ യൂസഫലി. കോഴിക്കോടും കോട്ടയത്തും പുതിയ മാളുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ നിർമ്മാണ പ്രവര്‍ത്തനം രണ്ടുകൊല്ലത്തോളം തടസപ്പെട്ടതിനെത്തുടർന്ന് 220 കോടിയോളം രൂപ അധികമായി വേണ്ടിവന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍നിന്ന് കടല്‍ മത്സ്യങ്ങള്‍ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളില്‍കൂടി വിറ്റഴിക്കുന്നതിനായി കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കുമെന്നും യൂസഫലി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചതിന് ശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ലുലു മാള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി നാടിന് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button