ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

വെഞ്ഞാറമൂട്ടില്‍ മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു: മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ മൂന്ന് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു. കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ശ്രീജ (26) ആണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ മൂന്ന് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : രണ്ട് വര്‍ഷം മുമ്പ് കാമുകിയുമായി ഒളിച്ചോട്ടം: കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് കെട്ടിടത്തില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഒമ്പത്, ഏഴ്, മൂന്നര വയസുള്ള കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശ്രീജയുടെ ഭര്‍ത്താവ് ബിജു പൂനെയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബിജു കുറച്ചു കാലമായി ശ്രീജയും കുടുംബവുമായി അകല്‍ച്ചയിലാണെന്നാണ് വിവരം.

കുടുംബ പ്രശ്‌നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button