ഡി.വൈ.എഫ്.ഐക്കെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഡി.വൈ.എഫ്.ഐ പോലൊരു പുരോഗമന സംഘടനയുടെ സമരമുഖത്തു നിന്നുയരുന്ന മുദ്രാവാക്യങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ജസ്ല മാടശ്ശേരി ആരോപിക്കുന്നു. ‘ആണാണെങ്കിൽ പോരിനുവാടാ…’ എന്ന മുദ്രാവാക്യം അങ്ങേയറ്റം ആണ്‍കോയിമയുടെ ഭാഷയാണെന്നും ലീഗിന്റെ നിലവാരത്തിലേക്ക് ഡി.വൈ.എഫ്.ഐ താഴരുതെന്നും ജസ്ല മാടശ്ശേരി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം, ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ടെങ്കിലും സംഭവം എവിടെ നടന്നതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
‘ഡി.വൈ.എഫ്.ഐ പോലൊരു പുരോഗമന സംഘടനയുടെ സമരമുഖത്തു നിന്നുയരുന്ന മുദ്രാവാക്യങ്ങളാണിത്. പ്രതീക്ഷകള്‍ നല്‍കേണ്ടിടത്ത് പ്രസ്ഥാനത്തിന്‍റെ മാനം കളയുന്ന വാക്കുകള്‍. ഇതേത് പ്രദേശമാണെന്ന് കണ്ടെത്തി ഉത്തരവാദിത്തപ്പെട്ടവര്‍ തിരുത്തണം. ഇതിലും വലുത് ലീഗുകാര്‍ പറയാറില്ലെ എന്ന് ചോദിക്കും. ശരിയാണ്. അവരുടെ നിലവാരത്തിലേക്ക് നിങ്ങള്‍ താഴുന്നത് ശരിയല്ല. ആണാണേല്‍ പോരിനുവാടാ. അതെന്താ പെണ്ണായാല്‍ പൊരുതില്ലെ? അങ്ങേയറ്റം ആണ്‍കോയിമയുടെ ഭാഷ. ഡി.വൈ.എഫ്.ഐ പ്രതീക്ഷയുള്ള പ്രസ്ഥാനമാണ്. തിരുത്തണം. തെറ്റുകള്‍ തിരുത്തി മുന്നേറണം. മറ്റേത്ത് പ്രസ്ഥാനത്തെക്കാളും പ്രതീക്ഷ ഡി.വൈ.എഫ്.ഐയിലുണ്ട്’, ജസ്ല മാടശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments