ThiruvananthapuramNattuvarthaLatest NewsKeralaNews

ഇ. ശ്രീധരന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന വിശ്വാസമുണ്ടെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിന്നാലും ഇ. ശ്രീധരന്റെ സേവങ്ങൾ തുടര്‍ന്നും പാർട്ടിയ്ക്ക് ലഭിക്കുമെന്ന വിശ്വാസമുണ്ടെന്ന് കെ. സുരേന്ദ്രന്‍. സജീവരാഷ്ട്രീയം വിടുകയാണെന്ന മെട്രോമാനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഇ. ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഇ. ശ്രീധരന്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ടെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ യഥാസമയം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലുപരി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ഇത്രയും കാലം ജനങ്ങളെ സേവിച്ചിരുന്നത്. അങ്ങനെയാണ് ബി.ജെ.പിയുടെ അഭ്യര്‍ത്ഥന മാനിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button