ധാക്ക : പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ വിജയം കൈവരിച്ച 1971 ലെ യുദ്ധത്തിന്റെ ഓര്‍മ്മയ്ക്കായി രാജ്യം വിജയ് ദിവസ് ആഘോഷിക്കുകയാണ് . ഈ സന്തോത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശും പങ്കുചേരുകയാണ്. ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യം തകര്‍ത്ത മഹാകാളി ക്ഷേത്രം പുതുക്കിപ്പണിതുകാണ്ടാണ് ബംഗ്ലാദേശ് ഇന്ത്യയുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്.
Read Also : ഇ. ശ്രീധരന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന വിശ്വാസമുണ്ടെന്ന് കെ. സുരേന്ദ്രന്‍
ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച രമണ കാളി മന്ദിര്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും. 1971 ലെ യുദ്ധകാലത്താണ് പാക് സൈന്യം കിഴക്കന്‍ പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ രാഷ്ട്രപതി തന്നെ ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ മതമൗലികവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കാളി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
Post Your Comments