ദുബായ്: മയക്കുമരുന്ന് കടത്തുന്ന കള്ളക്കടത്ത് കപ്പലിന് തീ പിടിച്ചതോടെ രക്ഷയ്ക്കെത്തിയത് യു.എസ് നാവികസേന. ഏതാണ്ട് 100 കോടിയിലധികം വിലമതിക്കുന്ന ടൺകണക്കിന് മയക്കുമരുന്ന് കടത്തിയിരുന്ന കപ്പലിനാണ് തീപിടിച്ചത്.
വ്യാഴാഴ്ച ഗൾഫ് ഓഫ് ഒമാൻ തീരത്താണ് സംഭവം നടന്നത്. പട്രോളിംഗ് നടത്തിയിരുന്ന യു.എസ്.എസ് സിറോക്കോ എന്ന കപ്പലാണ് കള്ളക്കടത്തുകാരെ കണ്ടെത്തിയത്. നാവികസേനയെ കണ്ടതോടെ കള്ളക്കടത്തുകാർ കപ്പലിന് തീ കൊടുക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 5 ഇറാനിയൻ പൗരന്മാരെയും നാവികസേന അറസ്റ്റ് ചെയ്തു.
പകുതി കത്തിയ കപ്പലിൽ നിന്നും 1745 കിലോ ഹാഷിഷ് 500 കിലോ മെത്തംഫെറ്റമൈൻ, 30 കിലോ ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. എന്നാൽ, ഇവയുടെ ഇരട്ടിയോളം ചരക്ക് കത്തിപ്പോവുകയും കടലിൽ നഷ്ടപ്പെടുകയും ചെയ്തുവെന്ന് യുഎസ് നാവികസേനയുടെ ഔദ്യോഗിക വക്താവ് പറയുന്നു.
Post Your Comments