ദുബായ്: അമുസ്ലിം പ്രവാസികളുടെ വ്യക്തിഗത കേസുകൾ പരിഗണിക്കുന്നതിനായി അബുദാബിയിൽ പുതിയ കോടതി ആരംഭിച്ചു. വ്യക്തിഗത സ്റ്റാറ്റസ് നിയമം, കുടുംബകാര്യങ്ങളുടെ നിയന്ത്രണത്തിന് ആവശ്യമായ സിവിൽ തത്വങ്ങൾ എന്നിവ ഇനി കോടതി വഴി നടപ്പിലാക്കും.
ലോകത്തിൽ ആദ്യമായിട്ടാണ് അമുസ്ലിമുകൾക്കായി ഇത്തരത്തിലൊരു കോടതിയെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഈ തീരുമാനം നീതിന്യായ വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമുസ്ലിങ്ങളുടെ കുടുംബപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ജുഡീഷ്യൽ സംവിധാനം വേണമെന്ന ലക്ഷ്യത്തോടെയാണ് അബുദാബി എമിറേറ്റിന്റെ ഭരണാധികാരി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കോടതി പ്രഖ്യാപിച്ചത്. കോടതിയിൽ ഇംഗ്ലീഷിലും അറബിയിലുമായിരിക്കും നടപടിക്രമങ്ങൾ പൂർത്തീകരിക്കുക.
Post Your Comments