Latest NewsUSANewsInternational

എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്നു കുട്ടികളെ ഒമ്പത് വയസുള്ള മകളെ ഏൽപിച്ച് മദ്യപിക്കാൻ പോയി: അമ്മ അറസ്റ്റിൽ

അമേരിക്ക: ഒക്‌ലഹോമയിൽ നാല് കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ. എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്നു കുട്ടികളെ നോക്കാൻ ഒമ്പത് വയസ്സുള്ള മകളെ ഏൽപിച്ച് ബാറിലേക്ക് പോയ പെറിയ അഗിലാറെ (27) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാധാരണ പരിശോധനയുടെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്ലാക്ക് വെൽഡറിലുള്ള യുവതിയുടെ വീട്ടിൽ ഒക്‌ലഹോമ പോലീസ് എത്തുകയായിരുന്നു.

ഈ സമയം മൂത്ത പെൺകുട്ടി ഒമ്പത് മാസം മാത്രം പ്രായമുള്ള കുട്ടിക്ക് പിസ്സ കൊടുക്കുകയായിരുന്നു. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടിക്ക് എന്ത് കൊടുക്കണമെന്ന് തനിക്ക് അറിയില്ല എന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.ഈ സമയത്ത് കുട്ടികളുടെ മാതാവ് മദ്യലഹരിയിൽ വാഹനമോടിച്ച് വീട്ടിലെത്തി. ഇവർക്ക് നേരെ സംസാരിക്കാൻ പോലും ആവുന്നില്ലായിരുന്നു എന്ന് പോലീസ് വക്താവ് പറഞ്ഞു. പുറത്ത് ചൂട് കൂടിയ ദിവസമായിരുന്നിട്ടും വീട്ടിൽ എസി പ്രവർത്തിപ്പിച്ചിട്ടില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കോവിഡ് പ്രതിരോധം: പ്രവാസികൾക്ക് വാക്‌സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കാൻ സൗദി

പിഞ്ചു കുഞ്ഞുങ്ങളെ ഒമ്പത് വയസ്സ് മാത്രം പ്രായമായുള്ള മകളെ ഏൽപ്പിച്ച് മദ്യപിക്കാൻ പോയത് കുറ്റകരമായ അനാസ്ഥയാണെന്നും ഇതിന് പുറമെ മദ്യപിച്ച് വാഹനമോടിച്ചത് ഗുരുതരമായ കുറ്റമാണെന്നും പോലീസ് വ്യക്തമാക്കി. സസ്‌പെൻഡ് ചെയ്യപ്പെട്ട ലൈസൻസ് ഉപയോഗിച്ചാണ് ഇവർ വാഹനമോടിച്ചതെന്നും പോലീസ് കണ്ടെത്തി. തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button