PalakkadKeralaNattuvarthaLatest NewsNews

രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മരിച്ചു: കുഞ്ഞ് അപകടനില തരണം ചെയ്തു

എആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി പ്രജോഷ് ആണ് ജയന്തിയുടെ മകന് രക്ഷകനായത്

ചെര്‍പ്പുളശ്ശേരി: സാരിയിൽ രണ്ടര വയസുകാരനെ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മരിച്ചു. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജയന്തിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ കൂറ്റാനശ്ശേരിയിലായിരുന്നു സംഭവം. വാതിലടച്ച നിലയിലുള്ള വീട്ടിലെ സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിൽ രണ്ടര വയസുകാരനായ മകനെ രക്ഷപ്പെടുത്തി.

read also: ‘ഇതിലെവിടെയാണ് ജെൻഡർ ന്യൂട്രൽ? എന്താണ് ജെൻഡർ ന്യൂട്രോലിറ്റി എന്നറിയാതെയുളള ആട്ടം കാണലാണ് എങ്ങും’- അഞ്ജു പാർവതി

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി പ്രജോഷ് ആണ് ജയന്തിയുടെ മകന് രക്ഷകനായത്. വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ ജയന്തിയെയും കുഞ്ഞിനേയും കെട്ടിത്തൂങ്ങി നിൽക്കുന്ന രീതിയിലാണ് കണ്ടത്. കുഞ്ഞിന് അനക്കമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ കൃത്രിമ ശ്വാസം നൽകി. പ്രാഥമിക ശുശ്രുഷ നടത്തി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തു

ഇരുപത്തിനാലുകാരിയായ ജയന്തിയുടെ ഭർത്താവ് ജ്യോതിഷ്‌കുമാറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button