ഹൈദരബാദ്: ഒമൈക്രോണ്‍ വകഭേദം പിടിമുറുക്കുമോയെന്ന ആശങ്കയിലാണ് പല രാജ്യങ്ങളും. കർശന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കി ഓരോ രാജ്യവും പ്രതിരോധം തീർക്കുകയാണ്. ഈ സാഹചര്യത്തിൽ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സൊമാലിയന്‍ സ്വദേശി സ്വകാര്യ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞു.
read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,599 വാക്‌സിൻ ഡോസുകൾ
ഹൈദരാബാദിലെ സൊമാജിഗുഡയിലെ ആശുപത്രിയില്‍നിന്നുമാണ് 23കാരനായ യുവാവ് ചാടിപ്പോയത്. ചൊവ്വാഴ്ചയാണു യുവാവിനെ കാണാതായത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സൊമാലിയയില്‍നിന്നു നഗരത്തില്‍ എത്തിയ ഇയാളെ ഡിസംബര്‍ 12നു ഒമൈക്രോണ്‍ പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
യുവാവിനെ കണ്ടുകിട്ടുന്ന പക്ഷം തെലങ്കാന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒമിക്രോണ്‍ വാര്‍ഡില്‍ താമസിപ്പിക്കുമെന്നു ഹൈദരാബാദ് പൊലീസ് അറിയിച്ചു. കൂടാതെ വിമാനത്തിലെത്തിയ മൂന്നു പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments