മുംബൈ: രോഹിത് ശര്‍മയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി വിരാട് കോഹ്‌ലി. താനും രോഹിത് ശര്‍മ്മയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് പറഞ്ഞ താരം ടെസ്റ്റ് പരമ്പരയില്‍ രോഹിത് കൂടെയില്ലാത്തത് വലിയ നഷ്ടമാണെന്നും പറഞ്ഞു.
‘രോഹിത്തിന്റെ അഭാവം ടെസ്റ്റില്‍ വളരെ വലിയ നഷ്ടമാണ്. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം തന്നെയാണ് അവന്‍ നടത്തിയത്. ഓപ്പണര്‍മാരുടെ പ്രകടനം വളരെ സഹായിച്ചിരുന്നു. എന്നാല്‍ രോഹിത്തിന്റെ അഭാവം കെ എല്‍ രാഹുലിനും മായങ്ക് അഗര്‍വാളിനും ഉയര്‍ന്നുവരാനുള്ള അവസരമാണ്’ കോഹ്‌ലി പറഞ്ഞു.
Read Also:- കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം!
മുംബൈയില്‍ നടന്ന പരിശീലന സെഷനിടെയേറ്റ പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രാഘവേന്ദ്രയെറിഞ്ഞ ബോള്‍ കൊണ്ടാണ് രോഹിത്തിന് പരിക്കേറ്റത്. ബൗണ്‍സറില്‍ ഷോട്ടിനു ശ്രമിക്കവെയാണ് രോഹിത്തിന്റെ കൈയില്‍ പന്ത് കൊണ്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എയെ നയിച്ച പ്രിയങ്ക് പഞ്ചാലിനെ രോഹിത്തിന് പകരം ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments