Latest NewsNewsIndia

ലഖിംപുർ ഖേരി സംഭവം: അജയ് മിശ്രയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു. ലഖിംപുർ സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ റിപ്പോർട്ട് വന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്.

പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും ലോക്സഭയും നേരത്തേ പിരിഞ്ഞു. ലഖിംപുർ ഖേരി സംഭവത്തിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജയിലിലാണ്. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയത്.

Read Also  :  രോഹിത്തിന്റെ അഭാവം ടെസ്റ്റില്‍ വളരെ വലിയ നഷ്ടമാണ്: കോഹ്ലി

ഒക്ടോബർ 3-ന് ലഖിംപുർ ഖേരിയിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ 4 കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്കിടയിലേക്ക് കാറോടിച്ച് കയറ്റുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കർഷകരും അക്രമാസക്തരായി. തുടർന്നുള്ള സംഘർഷങ്ങളിൽ 2 ബിജെപി പ്രവർത്തകരും ഇവരുടെ ഡ്രൈവറും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button