തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്ത കോവളം എംഎൽഎ വിൻസെന്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എസ് സുരേഷ്. രാജ്യദ്രോഹികൾക്ക് കൊടി പിടിക്കുന്ന എംഎൽഎ കോവളത്തിന് അപമാനമാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
രാജ്യദ്രോഹികൾക്ക് കൊടി പിടിക്കുന്ന എംഎൽഎ കോവളത്തിന് അപമാനം…! #Shame
പോപ്പുലർ ഫ്രണ്ടിന്റെ പരിപാടി ഫ്ലാഗ് ഓഫ് ചെയ്യുന്നത് ആരെന്ന് കണ്ടോ ? കോൺഗ്രസ്സിന്റെ തലസ്ഥാനത്തെ ഏക എംഎൽഎ വിൻസെന്റ്!. നിരവധി കൊലപാതകങ്ങളൾ നടത്തിയ, രാജ്യദ്രോഹ സംഘടനയായ പോപ്പുലർ ഫ്രണ്ടിന് കൊടി മാത്രമല്ല ബോംബും തോക്കും ഈ എംഎൽഎമാർ കൊടുത്താലും അത്ഭുതമില്ല.! ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും ഉൻമൂലനം ചെയ്ത് കേരളത്തെ താലിബാനാക്കാനുള്ള കൊടിക്കൂറയാണ്
Mr. വിൻസന്റ് നിങ്ങൾ കൈമാറിയത്.
ഖദറിൽ പൊതിഞ്ഞ ശരീരവും വെളുക്കെച്ചിരിയുമായി വരുന്നവരുടെ തനിനിറം മുൻപ്പും വ്യക്തമായതാണ്.
പീഢനം മുതൽ പ്രീണനം വരെ നടത്തിയാലും
വോട്ട് കുത്തി കൊടുക്കുന്ന കേരളത്തിന്റെ ‘പ്രബുദ്ധത’യെ ഓർത്ത് ലജ്ജിക്കാം !!!
Post Your Comments